05 December Thursday

എമിറേറ്റിന്റെ നെറ്റ് സീറോ തന്ത്രം അവലോകനം ചെയ്ത് ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024

ദുബായ് > ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി എമിറേറ്റിന്റെ നെറ്റ് സീറോ തന്ത്രം അവലോകനം ചെയ്തു. ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജിയുടെ (ഡിഎസ്‌സിഇ) ചെയർമാൻ ഷെയ്ഖ്  അഹമ്മദ് ബിൻ സയീദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ നടന്ന 84-ാമത് കൗൺസിൽ യോഗത്തിൽ ഡിഎസ്‌സിഇ വൈസ് ചെയർമാൻ സയീദ് മുഹമ്മദ് അൽ തായർ പങ്കെടുത്തു.

കൗൺസിൽ വാർഷിക കാർബൺ എമിഷൻ അളവിനെ പറ്റി യോഗത്തിൽ അവലോകനം ചെയ്തു.  കാർബൺ എമിഷനിൽ 29% കുറവ് കണ്ടെത്തി. 2030 ഓടെ കാർബൺ പുറന്തള്ളൽ 30% കുറയ്ക്കാനുള്ള ദുബായുടെ ലക്ഷ്യത്തെ ഈ കണക്ക് ബലപ്പെടുത്തുന്നു. ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ), ദുബായ് മുനിസിപ്പാലിറ്റി, ഇജിഎ, ഇഎൻഒസി ഗ്രൂപ്പ്, ദുബായ് പെട്രോളിയം, റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി(ആർടിഎ) എന്നിവയുൾപ്പെടെ കൗൺസിലിന് കീഴിലുള്ള സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക്  കാർബൺ എമിഷൻ  നിയന്ത്രിക്കുന്നതിൽ ആഗോളതലത്തിൽ ദുബായ്നേതൃത്വപരമായി ഇടപെടലുകൾ നടത്തുന്നുണ്ട്.

അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനും ദുബായിലുടനീളമുള്ള സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുമായി ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ വികസനത്തിൽ സ്വകാര്യ മേഖലയെ ഉൾപ്പെടുത്തുന്നതിനുള്ള പരിപാടിക്ക് കൗൺസിൽ അംഗീകാരം നൽകി. 2013-ൽ ദുബായ് കാർബൺ പുറന്തള്ളൽ ഡാറ്റ ശേഖരിക്കാനും വാർഷിക റിഡക്ഷൻ ലക്ഷ്യങ്ങളുമായി താരതമ്യം ചെയ്യാനും തുടങ്ങിയെന്ന് കൗൺസിൽ സെക്രട്ടറി ജനറൽ അഹമ്മദ് ബുട്ടി അൽ മുഹൈർബി പറഞ്ഞു. യോഗത്തിൽ കൗൺസിൽ ബോർഡ് അംഗങ്ങളായ ദാവൂദ് അൽ ഹജ്‌രി, അബ്ദുല്ല ബിൻ കൽബൻ, സെയ്ഫ് ഹുമൈദ് അൽ ഫലാസി, ജുവാൻ-പാബ്ലോ ഫ്രീൽ, ആർടിഎയിലെ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഗവേണൻസ് സെക്ടർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മുന അൽ ഒസൈമി എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top