06 October Sunday

ദുബായ്‌ പൊലിസിനെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

പ്രതീകാത്മക ചിത്രം

ദുബായ് > സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ ആദരിച്ച്‌ ദുബായ് പോലീസിന്റെ ആക്ടിംഗ് കമാൻഡർ- ഇൻ- ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഓപ്പറേഷനിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ നിന്നുള്ള എമർജൻസി കോൾ റെസ്‌പോണ്ടർമാരെയും നായിഫ്, അൽ ഖുസൈസ് പോലീസ് സ്റ്റേഷനുകളിലെ പട്രോളിംഗ് ഓഫീസർമാരെയുമാണ് ആദരിച്ചത്.

മാനുഷിക സേവനങ്ങൾ നൽകുന്നതിലും ജീവൻ രക്ഷിക്കുന്നതിലും മറ്റുള്ളവരെ അവരുടെ ജോലിയിൽ സഹായിക്കുന്നതിലും എമർജൻസി കോൾ റെസ്‌പോണ്ടർമാരുടെ പങ്ക് ഒഴിച്ചുകൂടാനാവത്തതാണെന്ന്‌ മേജർ ജനറൽ അൽ മൻസൂരി പറഞ്ഞു. പട്രോളിംഗ് ഉദ്യോഗസ്ഥരാണ് സുരക്ഷാ പ്രവർത്തനങ്ങളുടെ ജീവനാഡിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top