Deshabhimani

യാത്രക്കാരുടെ എണ്ണത്തിൽ 49% വർധനവുമായി ദുബായ് വിമാനത്താവളം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2023, 04:58 PM | 0 min read

ദുബായ് > ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ദുബായ് വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ 49 ശതമാനം വർധന രേഖപ്പെടുത്തി.  41.6 ദശലക്ഷം യാത്രക്കാരായി ഉയർന്നു എന്നാണ് കണക്ക്. കോവിഡ് പകർച്ചവ്യാധിക്ക് മുമ്പുള്ള യാത്രക്കാരുടെ എണ്ണത്തെ മറികടന്നതായി  ദുബായ് എയർപോർട്ട്സ്  ഓപ്പറേറ്റർ അറിയിച്ചു.

2022 രണ്ടാം പാദത്തിൽ നിന്ന് 43 ശതമാനം വർധിച്ച് 20.3 ദശലക്ഷം യാത്രക്കാരായി.ജൂലൈയിൽ യാത്രക്കാരുടെ ശക്തമായ തിരക്കായിരുന്നു എങ്കിൽ ഓഗസ്റ്റിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട സീസണൽ പീക്ക് കൂടിയായതിനാൽ ഈ വർഷം അസാധാരണമായ തിരക്കുണ്ടെന്ന് അധികൃതർ പറഞ്ഞു.കഴിഞ്ഞ വർഷം ദുബായുടെ വാർഷിക യാത്രക്കാരുടെ എണ്ണം 66.1 ദശലക്ഷമായിരുന്നുവെന്ന് ദുബായ് എയർപോർട്ട്സ് കഴിഞ്ഞ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു.

ആദ്യ പകുതിയിൽ  201,800 വിമാനങ്ങളാണ് ദുബായ് എയർപോർട്ടിൽ നിന്ന് പറന്നുയർന്നത്. വർഷാവർഷം 30.2 ശതമാനം വർധനവാണ് രേഖപ്പെടുത്തുന്നത്.ആദ്യ പകുതിയിൽ 6 ദശലക്ഷം യാത്രക്കാരുമായി ഇന്ത്യ, ദുബായുടെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാന രാജ്യങ്ങളിൽ ഒന്നാമതായിരുന്നു. 3.1 ദശലക്ഷവുമായി സൗദി അറേബ്യ, 2.8 ദശലക്ഷവുമായി യുകെ, 2 ദശലക്ഷവുമായി പാകിസ്ഥാൻ എന്നിങ്ങാനെയാണ് തൊട്ട് പുറകിൽ.

 



deshabhimani section

Related News

View More
0 comments
Sort by

Home