25 May Monday

കേരളീയസമാജം എന്‍ എന്‍ പിള്ള അനുസ്മരണ നാടകോത്സവം ഏഴുമുതല്‍

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020


മനാമ>  നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ ജന്മശദാബ്ദിയോടനുബന്ധിച്ച് ബഹ്‌റൈന്‍ കേരളീയ സമാജം സ്‌കൂള്‍ ഓഫ് ഡ്രാമ 7,8,9 തീയതികളിലായി നാടകോത്സവം സംഘടിപ്പിക്കുന്നു. പരിപാടിയില്‍ എന്‍എന്‍ പിള്ളയുടെ 10 നാടകങ്ങള്‍ അരങ്ങിലെത്തുമെന്നുസമാജം പ്രസിഡന്റ് പിവി രാധാകൃഷണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പ്രമുഖ സിനിമാ ,നാടകപ്രവര്‍ത്തകരായ വിജയരാഘവന്‍, ഹരിലാല്‍ എന്നിവര്‍ അതിഥികളാകും.

ആദ്യ ദിവസമായ ഏഴിന് വൈകീട്ട് നാലിന് പിഎന്‍മോഹന്‍രാജ് സംവിധാനം ചെയ്തപ്രൊഫൈല്‍ ഡ്രാമ' ഞാന്‍ ' അരങ്ങേറും.  തുടര്‍ന്ന്എന്‍എന്‍ പിള്ള അനുസ്മരണം. അഞ്ചിന് 5മണിക്ക് നാടകം 'മൗലികാവകാശം'-സംവിധാനം: ദീപ ജയചന്ദ്രന്‍, 6.00 നാടകം 'ഡാം' - സംവിധാനം: ബേബിക്കുട്ടന്‍, 7.30  നാടകം'ഫാസ്റ്റ്പാസ്സഞ്ചര്‍' - സംവിധാനം: ശ്രീജിത്ത് പറശ്ശിനി,8.30 നാടകം 'ദി പ്രസിഡന്റ്'-സംവിധാനം: സുരേഷ് പെണ്ണുക്കര എന്നീ നാടകങ്ങള്‍ അരങ്ങിലെത്തും.

എട്ടിന് രാത്രി എട്ടിന് നാടകം 'ഗുഡ് നൈറ്റ്', സംവിധാനം കൃഷ്ണകുമാര്‍ പയ്യന്നൂര്‍.8.45നു നാടകം'കുടുംബയോഗം, സംവിധാനം ഹരീഷ് മേനോന്‍.9.30നു നാടകം 'ഗറില്ല' സംവിധാനം. ഷാഗിത്ത് രമേഷ്

അവസാന ദിവസമായ 10ന് രാത്രി എട്ടിന് നാടകം 'അണ്ടര്‍വെയര്‍' സംവിധാനം മനോജ് തേജസ്വിനി. 9.00 നാടകം'കണക്ക് ചെമ്പകരാമന്‍'സംവിധാനം മനോഹരന്‍പാവറട്ടി.
രാത്രി 10ന്എന്‍എന്‍ പിള്ള ജന്മശതാബ്ദി നാടകോത്സവത്തിന്റെസമാപന സമ്മേളനവും നടക്കും. വിവരങ്ങള്‍ക്ക്39283875 , 39281276 ,39189154 


പ്രധാന വാർത്തകൾ
 Top