22 September Sunday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക: ലോക കേരള സഭ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

മനാമ> പ്രകൃതിദുരന്തം നേരിട്ട കേരളത്തെ സഹായിക്കാന്‍ പ്രവാസി മലയാളി സംഘടനകൾ രംഗത്തിറങ്ങണമെന്ന് ലോക കേരളസഭ ബഹ്‌റൈന്‍ അംഗങ്ങളുടെ യോഗം അഭ്യര്‍ഥിച്ചു. പിവി രാധാകൃഷ്ണപിള്ള അധ്യക്ഷനായി. പ്രളയക്കെടുതിയെ കൂട്ടായി അതിജീവിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ യോഗം അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ലോക കേരള സഭാ അംഗങ്ങളായ സിവി നാരായണന്‍: 39281773, സുബൈര്‍ കണ്ണൂര്‍: 39682974 എന്നിവരെ ബന്ധപ്പെടാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top