22 May Wednesday

ഇരുപത്തൊന്നോളം രോഗങ്ങള്‍ ഉള്ളവര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല

വെബ് ഡെസ്‌ക്‌Updated: Saturday Mar 30, 2019

കുവൈറ്റ് സിറ്റി> കുവൈറ്റിലേക്ക് ജോലി തേടി വരുന്നവര്‍ക്ക് തടസമാകുന്ന രോഗങ്ങളുടെ ലിസ്റ്റ് പുതുക്കിക്കൊണ്ട് കുവൈറ്റ് ആരോഗ്യ മന്ത്രാലയം പുതിയ ഉത്തരവിറക്കി. വേഗത്തില്‍ പകരുന്നതും അല്ലാത്തതുമായ രോഗങ്ങളും പുതുക്കിയ ലിസ്റ്റിലുണ്ട്. എയ്ഡ്‌സ്, മലമ്പനി, കുഷ്ഠം, അന്ധത, വൃക്കരോഗം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ക്യാന്‍സര്‍  തുടങ്ങി ഇരുപത്തിഒന്നോളം വരുന്ന രോഗങ്ങളുള്ളവര്‍ക്കാണ് ജോലി തേടി വരുന്നതിനു വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ലിസ്റ്റ് പുതുക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്.

ഇത്തരം രോഗമുള്ളവരെ നിയന്ത്രിക്കുക വഴി ഇവരുടെയൊക്കെ ചികിത്സയ്ക്ക് മുടക്കേണ്ടതായി വരുന്ന ചിലവ് ഒഴിവാക്കാന്‍ കഴിയുമെന്നാണ് മന്ത്രാലയം കണക്ക് കൂട്ടുന്നത്. എന്നാല്‍ രാജ്യത്ത് എത്തിപ്പെട്ട് പിന്നീട് രോഗം പിടിപ്പെട്ട പ്രവാസികളെ തിരിച്ചയക്കില്ലെന്നും മന്ത്രാലയത്തെ ഉദ്ദരിച്ച്‌ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍  എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് ബി, സി, ട്യൂബര്‍ക്ലോസിസ് തുടങ്ങി രോഗങ്ങള്‍ കണ്ടെത്തിയാല്‍ തിരിച്ചയക്കുമെന്നും റിപ്പോര്‍ട്ടില്‍  പറയുന്നു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top