Deshabhimani

കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു

വെബ് ഡെസ്ക്

Published on Dec 08, 2024, 06:16 PM | 0 min read

റിയാദ് > കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് റിയാദിൽ അന്തരിച്ചു. കണ്ണൂർ ഇടയ്ക്കാട് കുറുവ വായനശാലക്ക് സമീപം സരോജിനി നിവാസിൽ പരേതരായ സി എച്ച് ഭരതന്റേയും കെ പി സരോജിനിയുടെയും മകൻ സി എച്ച് ഉദയഭാനു ഭരതൻ(60) ആണ് ദരയ്യ ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞത്.

കഴിഞ്ഞ 28 വർഷമായി റിയാദ് ബദിയയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ദീപ്തി. സഹോദരങ്ങൾ: ലതിക, ജയകുമാർ, ശാലിനി, മധുസൂദനൻ. ഇന്നലെ രാവിലെ എയർ ഇന്ത്യ എക്സ്പ്രസ്സിൽ കോഴിക്കോട് എത്തിച്ച മൃതദേഹം കണ്ണൂരിലെ വീട്ടീൽ എത്തിച്ചു. ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് മൃതദേഹം സംസ്കരിച്ചു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്യ വൈസ് ചെയർമാനും ബദിയ ഏരിയ ജീവകാരുണ്യ കൺവീനറുമായ ജാർനെറ്റ് നെൽസൺ, കൺവീനർ നസീർ മുള്ളൂർക്കര, ഏരിയ വൈസ് പ്രസിഡന്റ് സത്യവാൻ എന്നിവർ പ്രവർത്തിച്ചു.



deshabhimani section

Related News

0 comments
Sort by

Home