Deshabhimani

കൊല്ലം സ്വദേശി റഫായയിൽ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 03:45 PM | 0 min read

റിയാദ് > കൊല്ലം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് റിയാദിൽ അന്തരിച്ചു. പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം പരേതരായ നടരാജന്റേയും സതീദേവിയുടേയും മകൻ തേജസ്സിൽ അനിൽ നടരാജനാണ് (57) ജോലിക്കിടയിൽ കുഴഞ്ഞ് വീണത്. റിയാദിൽ നിന്നും 500 കിലോമീറ്റർ അകലെ റഫായ ജംഷിയിൽ ആയിരുന്നു സംഭവം.  ഉടൻ തന്നെ റഫായ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിംഗ് ജോലികൾ ചെയ്ത് വരികയായിരുന്ന അനിലിന് കഴിഞ്ഞ പത്ത് ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി. ഭാര്യ- അനിത, മകൾ- അശ്വതി.
 
റഫായ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മുതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രാഥമിക നടപടികൾ ദവാദ്മി യൂണിറ്റ് ഭാരവാഹികൾ ചെയ്യുകയാണ്. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കേളി കേന്ദ്ര ജീവകാരുണ്യകമ്മറ്റിയുടെ നേതൃത്വത്തിൽ മുസാഹ്മിയ
ഏരിയ ജീവകാരുണ്യ പ്രവർത്തകരും റഫായ ജംഷിയിലെ സാമൂഹിക പ്രവർത്തകൻ സലീം കൂട്ടായിയും രംഗത്തുണ്ട്.



deshabhimani section

Related News

0 comments
Sort by

Home