22 September Tuesday

ദേരാ ദ്വീപിലേക്കുള്ള 5 പാലങ്ങൾ തുറന്നു

കെ എൽ ഗോപിUpdated: Monday Aug 10, 2020

ദുബായ് > മനുഷ്യനിർമ്മിത ദ്വീപായ ദേരാ ഐലൻഡിലേക്കുള്ള 5 പാലങ്ങൾ ഗതാഗതത്തിന് തുറന്നു കൊടുത്തതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട്  ഡയറക്ടർ ജനറൽ മത്താർ മുഹമ്മദ് അൽ തായർ അറിയിച്ചു.

പാലങ്ങൾ തുറന്നു കൊടുത്തതിലൂടെ രണ്ടര കിലോമീറ്ററോളം നീളമുള്ള ഫ്ലൈ ഓവറുകൾ വഴി മണിക്കൂറിൽ ഇരുപതിനായിരത്തിൽ കൂടുതൽ വാഹനങ്ങൾക്ക് കടന്നുപോകാനാകും.

അൽ ഖലീജ്, അബൂബക്കർ സിദ്ദീഖ് റോഡുകളിൽ നിന്നും ദൈര ദ്വീപുകളിലേയ്ക്കും പുറത്തേക്കുമുള്ള റോഡുകളാണ് ഇവ. ഷെയ്ഖ് റാഷിദ്, അൽ മീന, അൽ ഖലീജ്, കെയ്റോ സ്ട്രീറ്റുകളിൽ 13 കിലോമീറ്റർ നീളമുള്ള അൽഷിന്റക കോറിഡോർ പദ്ധതിയുടെ ഭാഗമാണ് ഈ പാലങ്ങൾ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top