26 July Monday

മാന്നാര്‍ സ്വദേശിനി അബുദാബിയില്‍ നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021

അബുദാബി> ശക്തി തിയറ്റേഴ്സ് അബുദാബിയുടെയും കേരള സോഷ്യല്‍ സെന്റന്റേയും സജീവ പ്രവര്‍ത്തകരായ കെ.എം. മുഹമ്മദ് ഷെരീഫിന്റെ മാതാവും അനന്തലക്ഷ്മി ഷെരീഫിന്റെ ഭര്‍ത്തൃമാതാവും കെ.എസ്.സി. ബാലവേദി പ്രസിഡന്റ് ആസാദിന്റെ പിതൃമാതാവുമായ ആലപ്പുഴ മാന്നാര്‍ സ്വദേശിനി ഉമ്മിച്ചിക്കുഞ്ഞ് (95) തിങ്കളാഴ്ച രാവിലെ അബുദാബിയില്‍ വെച്ച് മരിച്ചു.

രണ്ട് വര്‍ഷമായി മകന്‍ ഷെരീഫിന്റെ കൂടെ അബുദാബിയില്‍ താമസിച്ചുവരുന്ന ഉമ്മിച്ചിക്കുഞ്ഞ്
പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖം കാരണം കുറച്ചു നാളായി ചികിത്സയിലായിരുന്നു.പരേതനായ റിട്ടയേര്‍ഡ് ഹെഡ് കോണ്‍സ്റ്റബിള്‍ റ്റി.കെ മുഹമ്മദ് കുഞ്ഞാണ് ഭര്‍ത്താവ്. പരേതനായ അബ്ദുള്‍ ജബ്ബാര്‍,അഹമ്മദ് കബീര്‍,

അബ്ദുള്‍ ജലീന്‍,ഉമൈബാന്‍ ബീവി,ലൈല ബീവി,നെസീമ ബീവി,മാരിയത്ത് ബീവി എന്നിവരാണ് മറ്റു മക്കള്‍.
മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഭൗതികശരീരം ചൊവ്വാഴ്ച വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് മകന്‍ മുഹമ്മദ് ഷെരീഫ് അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top