23 August Friday

റിയാദില്‍ മരണപ്പെട്ട കൊല്ലം കടയ്ക്കല്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

റിയാദ് > ഹൃദയാഘാതം മൂലം റിയാദില്‍ മരണപ്പെട്ട കൊല്ലം കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശി ആദര്‍ശ് ഭവനില്‍ ജയചന്ദ്രന്‍ പിള്ളയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. 12 വര്‍ഷമായി റിയാദില്‍ ദഹല്‍ മെഹദൂദ്, ദി റാബ് എന്നിവിടങ്ങളില്‍ ലോണ്‍ട്രിയില്‍ ജോലി ചെയ്ത് വരികയായിരുന്ന ജയചന്ദ്രന്‍ പിള്ള കഴിഞ്ഞ മേയ് 5നു താമസസ്ഥലത്ത് മരണമടയുകയായിരുന്നു. 54വയസായിരുന്നു. സുജ ഭാര്യയും നജ്‌റാനില്‍ ജോലിചെയ്യുന്ന ആദര്‍ശ്, അനന്തു, എന്നിവര്‍ മക്കളുമാണ്.


 


പ്രധാന വാർത്തകൾ
 Top