Deshabhimani

അനുശോചന യോഗം സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 01:28 PM | 0 min read

റിയാദ് > കേളി കലാ സാംസകാരിക വേദി റൗദ ഏരിയ ബഗ്ളഫ് യുണിറ്റ് അംഗമായിരുന്ന വിജയകുമാറിന്റെ വിയോഗത്തിൽ ഏരിയ കമ്മിറ്റി  അനുശോചന യോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ്‌ വിനയന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ബിജി തോമസ് സ്വാഗതവും, ഏരിയ കമ്മിറ്റിഅംഗം പ്രഭാകരൻ അനുശോചന കുറിപ്പും അവതരിപ്പിച്ചു.

തിരുവനന്തപുരം വഞ്ചിയൂർ കട്ടപ്പറമ്പ് സ്വദേശിയായ വിജയകുമാർ ഹൃദയാഘാതത്തെ തുടർന്ന്  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരണമടഞ്ഞത്. കഴിഞ്ഞ16 വർഷക്കാലമായി റിയാദിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു. കമ്പനി അധികൃതരുടെ സഹകരണത്തോടെ കേളി ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

കേളി ജോയിന്റ് ട്രെഷറർ സുനിൽ സുകുമാരൻ, കേളി കേന്ദ്ര കമ്മറ്റി അംഗവും ജീവകാരുണ്യ വിഭാഗം കൺവീനറുമായ നസീർ മുള്ളൂർക്കര, റൗദ രക്ഷാധികാരി സെക്രട്ടറി സതീഷ് കുമാർ വളവിൽ, ഏരിയ ട്രഷറർ ഷാജി കെ കെ, ഏരിയ രക്ഷാധികാരി അംഗങ്ങളായ സുരേഷ് ലാൽ, ശ്രീകുമാർവാസു, ശ്രീജിത്ത്, സലിം പി പി,  കേളി അംഗങ്ങളായ സജീവ്, മോഹനൻ, ഷഫീക്,  നിസാർ,  ജോസഫ് മത്തായി, ഷിയാസ് എന്നിവർ  അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.  എരിയായിലെ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങൾ അനുശോചന യോഗത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home