17 September Tuesday

കോട്ടയം സ്വദേശി യുകെയില്‍ കാറപകടത്തില്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019

ബെല്‍ഫാസ്റ്റ് > യുകെ യിലെ ബെല്‍ഫാസ്റ്റില്‍ ആന്ററിം - ബലിമോണി റോഡില്‍വെച്ചുണ്ടായ കാറപകടത്തില്‍ മലയാളി മരിച്ചു.കോട്ടയം സ്വദേശിനിയും ആന്ററിം മരിയാ ഹോസ്പിറ്റലില്‍ നേഴ്‌സുമായി ജോലി ചെയ്തിരുന്ന  ഷൈമോള്‍ നെല്‍സണ്‍, മെയ്‌മോള്‍, ഇവരുടെ സുഹൃത്തിന്റെ മകന്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാറിലേയ്ക്ക് മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടം ഉണ്ടായത്.

ഷൈമോള്‍ നെല്‍സണ്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.വാഹനം ഓടിച്ചിരുന്ന മെയ്‌മോള്‍ ഗുരുതര പരിക്കുകളോടെ ഇപ്പോളും വെന്റിലേറ്ററിലാണ്‌. ജീവാപായം ഉണ്ടാകാന്‍ ഇടയില്ലെന്ന്‌ ബെല്‍ഫാസ്റ്റ് റോയല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.ഇവര്‍ക്കൊപ്പം  സഞ്ചിരിച്ചിരുന്ന സുഹൃത്തിന്റെ മകന്റെ നിലയും മെച്ചപ്പെട്ടു

അപകടം നടന്ന ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ എയര്‍ ആംബുലന്‍സ് അടക്കം സംഭവ സ്ഥലത്ത് എത്തിയിരുന്നു.മരണപ്പെട്ട ഷൈമോളുടെ ഭര്‍ത്താവ് നെല്‍സന്‍ ജോണും അപകടത്തില്‍ പെട്ട മെയ്മോളുടെ ഭര്‍ത്താവും അവധിയ്ക്ക് നാട്ടില്‍ പോയിരുന്നു.അപകട വിവരം അറിഞ്ഞ ഉടനെ ഇരുവരും യുകെയിലേക്ക് തിരിച്ചിട്ടുണ്ട്

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top