31 January Tuesday

മലപ്പുറം സ്വദേശി അബുദാബിയിൽ നിര്യാതനായി

സഫറുള്ള പാലപ്പെട്ടിUpdated: Monday Nov 21, 2022

അബുദാബി>  മലപ്പുറം സ്വദേനി അനസ് ഇസ്ഹാഖ് വെളിച്ചപ്പാട്ടിൽ (30  ) ഹൃദയാഘാതംമൂലം ബനിയാസിലെ താമസസ്ഥലത്ത് നിര്യാതനായി. ബനിയാസ് ഷഹീൻ സൂപ്പർമാർക്കറ്റിന് സമീപം അൽ മുഖസ് അൽ അബ്‌യള്   സലൂണിലായിരുന്നു ജോലി. 

കോട്ടക്കൽ മാറാക്കര കല്ലാറിൽ  ചേലക്കുത്ത്  സ്വദേശിയാണ് അനസ്. 2011 ൽ ഷവാമഖിലെ ഗോൾഡൻ സലൂണിലെത്തിയ അനസ് 2014 വരെ അവിടെ ജോലി ചെയ്തു. 2014 ൽ  ഗാബാത്തിലെ അൽ അഖീഖ് സലൂണിലേക്ക് ജോലി മാറി.  2018 മുതൽ  ബനിയാസ് മൂന്നിലെ അൽ മുഖാസ് അൽ അബ് യള് സലൂണിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ : ഷഹർബാൻ. മക്കൾ : സെൻസ ഫാത്തിമ , ഷൈഹ ഫാത്തിമ .

ഇസ്ഹാഖ്,  സുലൈഖ എന്നിവർ മാതാപിതാക്കളും , അൻസാർ (ഫുജൈറ) , സുഹൈല എന്നിവർ സഹോദരങ്ങളാണ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top