21 October Wednesday

നാട്ടിലേക്ക്‌ മടങ്ങുന്ന ദിവസം മലപ്പുറം സ്വദേശി ബഹ്‌റൈനില്‍ പൊള്ളലേറ്റ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 4, 2020


മനാമ> നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ മലയാളി ബഹ്‌റൈനിൽ പൊള്ളലേറ്റ് മരിച്ചു. മലപ്പുറം ആതവനാട് സ്വദേശി ടിപി ഗോപാലനാ(63)ണ് മരിച്ചത്.

ബുധനാഴ്ച താമസസ്ഥലത്താണ് തീപിടിത്തമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഗോവ സ്വദേശി പൊള്ളലേറ്റ് ചികിത്സയിലാണ്. 35 വർഷമായി ബഹ്‌റൈനിലുണ്ട്. ഡ്രൈവറായിരുന്നു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് വ്യാഴാഴ്ച വിമാനത്തിൽ നാട്ടിലേക്കു പോകാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് അപകടം.  
ഭാര്യ:വിമല, മക്കൾ: വിപിൻ, ഷീന, നന്ദന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top