04 December Friday

പാലക്കാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020
 
റിയാദ്: സൗദിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ട പാലക്കാട് സ്വദേശി വിനുകുമാറി (32)ന്റെ മൃതദേഹം കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. 
 
ജൂലായ് 23നാണ് റിയാദ് ബഗ്ലഫിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ നാലു വര്‍ഷമായി റിയാദില്‍ സൗദി ടെലികോം കമ്പനിയായ എസ് ടി സിയില്‍ കരാറടിസ്ഥാനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. പാലക്കാട് ജില്ലയിലെ പുതുനഗരം കാട്ടുതെരുവ് സ്വദേശികളായ മണിയന്‍ കല്ല്യാണി ദമ്പതികളുടെ മകനാണ് അവിവാഹിതനായ വിനുകുമാര്‍. 
 
നെന്മാറ എംഎല്‍എ കെ ബാബുവും പുതുനഗരം പ്രവാസി സംഘവും ആവശ്യപ്പെട്ടതനുസരിച്ച് കേളി ജീവകാരുണ്യ വിഭാഗം ഇടപെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top