14 August Friday

മുരളിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020
ബുറൈദ: സൗദിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് മരിച്ച പാലക്കാട് കിനാശ്ശേരി സ്വദേശി മുരളി കിട്ടയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു.
 
റിയാദില്‍ നിന്നും ദുബായ് വഴിയുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുകയും തുടര്‍ന്ന് നോര്‍ക്കയുടെ സഹായത്തോടെ സ്വദേശമായ പാലക്കാട്ടേക്ക് കൊണ്ടു പോകുകയായിരുന്നു. ഖസീം പ്രവാസി സംഘം, കേന്ദ്ര ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ നൈസാം തൂലികയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഖസീം പ്രവാസി സംഘത്തിനുവേണ്ടി ടി കെ സലിം, നിഷാദ് പാലക്കാട് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
 
ക്രെയിന്‍ മെക്കാനിക്കായിരുന്ന മുരളി. കഴിഞ്ഞ മെയ് 12ന് ബുറൈദയില്‍ പാസ്‌പോര്‍ട്ട് ഓഫീസിനടുത്തുള്ള ജോലിക്കിടെ വാഹനത്തില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top