16 July Thursday

സൗദിയിൽ നിന്ന്‌ 3 മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചു

എം എം നഈംUpdated: Saturday May 9, 2020


ദമ്മാം> കോവിഡ് 19 നെ തുടര്‍ന്ന് വിമാന സര്‍വീസ് നിർത്തി വെച്ചതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനു നേരിട്ട പ്രയാസങ്ങള്‍ക്ക് പരിഹാരമായി.
ദമ്മാമില്‍  നിന്നും മൂന്ന് മലയാളികളുടെ മൃതദേഹങ്ങള്‍  നാട്ടിലേക്കയച്ചു. ലോക കേരളസഭ അംഗം നാസ് വക്കം ഇടപെട്ടാണ്‌ ഇവ നാട്ടിലേക്കയച്ചത്‌.  മൃതദേഹങ്ങളുമായി വിമാനങ്ങൾ ഇന്ന് രാത്രി 10 ന്‌  കൊച്ചിയിൽ എത്തും.

പട്ടാമ്പി - പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണന്‍, പാലക്കാട്- കോങ്ങാട്, കേരളശ്ശേരി സ്വദേശി വേലായുധന്‍ ആണ്ടി, ആലപ്പുഴ - ഹരിപ്പാട് സ്വദേശി മോഹന്‍ദാസ് എന്നിവരുട മൃതദേങ്ങളാണ് എമിറേറ്റസ് വിമാനത്തില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്.

2019 ഡിസംബര്‍ 28 ബാലകൃഷ്ണന്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ഏറെ കടമ്പകള്‍ പുര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കയക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാനം റദ്ദാക്കുകയതിനെ തുടര്‍ന്ന് മൃതദേഹം അയക്കാന്‍ സാധ്യമായില്ല. തുടര്‍ന്ന് ഏപ്രില്‍ 7 ന് എമിറേറ്റ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ കൊണ്ട് പോവാനായി എംബോ ചെയ്തു കൊണ്ടു പോവാന്‍ ഒരുങ്ങുന്നതിനിടെ നാട്ടില്‍ വീണ്ടു കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന നിന്നും റദ്ദു ചെയ്തു. തുടര്‍ന്ന് മൃതദേഹം വീണ്ടു മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.

മോഹന്‍ദാസ് പരമേശരന്‍ ഏപ്രില്‍ 24 നാണ് ജുബൈലില്‍ മരണപ്പെട്ടത്.വേലായുധന്‍ ആണ്ടി ഏപ്രില്‍ 5 നാണ് ഹൃദയാഘാതം മുലം മരണപ്പെട്ടത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദു ചെയത്തതിനാല്‍ കിഴക്കന്‍ പ്രവിശ്യയിലെ ആശുപത്രി മോര്‍ച്ചറികളിലെല്ലാം മൃതദേഹങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.
ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ എംബസിയില്‍ നിന്നും എന്‍ ഓ സി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നല്‍കുന്നുണ്ടെന്ന നാസ് വ്ക്കം പറഞ്ഞു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനു എമിറേറ്റ്‌സ് അധികൃതരിൽനിന്ന്‌  പ്രത്യേകം സഹകരണം ലഭിച്ചതായും നാസ് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top