ദോഹ> ഈ വര്‍ഷത്തെ സംസ്കൃതി കേരളോത്സവവും, സംസ്കൃതി-സിവി ശ്രീരാമന് സാഹിത്യ പുരസ്കാര സമര്‍പ്പണവും വെള്ളിയാഴ്ച്ച വൈകുന്നേരം 5:30 മുതല്‍ സംസ്കൃതി വേര്‍ച്വല്‍ വേദിയില്‍ അരങ്ങേറി.സൗദി അറേബ്യയില്‍ പ്രവാസിയായ പുരസ്കാര ജേത്രി ബീന ടീച്ചര്‍ക്ക് വേണ്ടി ഖത്തറിലുള്ള സഹോദരന് നവാസ് എം, ജനറല്‍ സെക്രട്ടറി പി വിജയകുമാറില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്, സൂം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമില്‍ ലൈവ് ആയി അവതരിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥികളായി ഈ വര്‍ഷത്തെ പുരസ്കാരനിര്‍ണയ സമിതി അംഗങ്ങളായ സാഹിത്യകാരന്മാര് അശോകന് ചെരുവില്‍, ഇ പി രാജഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
മികച്ച അക്കാദമിക നിലവാരം പുലര്‍ത്തിയ സംസ്കൃതി അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ സംസ്കൃതി അനുമോദിച്ചു. 2021 വര്‍ഷത്തേക്കുള്ള സംസ്കൃതി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനവും നടന്നു. തുടര്‍ന്ന്, സംസ്കൃതി കലാവിഭാഗം അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.
സംസ്കൃതി ഫേസ്ബുക്ക് പേജിലൂടെയും സൂം മീറ്റിംഗിലും ലൈവ് ആയി പരിപാടികള്‍ ലഭ്യമായിരുന്നു. സംസ്കൃതി പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, ജനറല്‍ സെക്രട്ടറി സ്വാഗതവും, സംസ്കൃതി ട്രഷറര്‍ സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..