11 October Friday

ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ പ്രതിസന്ധി നവോദയ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

ദമ്മാം >  ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ബോയ്സ് സെക്ഷനിൽ തകരാറിലായ എസി സംവിധാനം ഉടൻ പ്രവർത്തന സജ്ജമാക്കാൻ ഇന്ത്യൻ എംബസിയിൽ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദമ്മാം നവോദയ മുഖ്യമന്ത്രി പിണറായി  വിജയന് നിവേദനം നൽകി. നവോദയ കേന്ദ്ര വൈസ് പ്രസിഡന്റ് മോഹനൻ വെള്ളിനേഴി നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി.

കഴിഞ്ഞ കുറച്ച് നാളുകളായി ബോയ്സ് സെക്ഷനിലെ എസി തകരാറിലായതിനെ തുടർന്ന് കുട്ടികൾ ഓൺലൈൻ സംവിധാനത്തിലൂടെയാണ് പഠനം മുന്നോട്ട് കൊണ്ട്പോകുന്നത്. ഇതിന്റെ പോരായ്മകളും, ബുദ്ധിമുട്ടുകളും നവോദയ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഈ വിഷയത്തിൽ സാധ്യമായ ഇടപെടലുകൾ നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ പ്രദീപ് കൊട്ടിയം, നന്ദിനി മോഹൻ,  കൃഷ്ണകുമാർ ചവറ, നവോദയ കേന്ദ്ര ജോയിന്റ് സെക്രട്ടറി നൗഫൽ വെളിയംകോട്, കുടുംബവേദി സാമൂഹ്യ ക്ഷേമവിഭാഗം കൺവീനർ ഗിരീഷ് എന്നിവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top