18 August Sunday

രണ്ടാമത് ജെസിസി ചാമ്പ്യൻസ് ട്രോഫി എൻസിസിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Mar 30, 2019

കുവൈറ്റ്‌ സിറ്റി> ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) സംഘടിപ്പിച്ച രണ്ടാമത് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റ്ൽ ടീം എൻ.സി.സി ജേതാക്കളായി. മാർച്ച് 29-ന്, മിനാ അബ്ദുല്ലയിലുള്ള ആർട്ടെക്‌ ക്രിക്കറ്റ് ഗ്രൗഡിൽ, ടീം എൻ.സി.സി-യും, ടീം സിക്സേഴ്സും തമ്മിൽ നടന്ന ഫൈനലിലാണ് എൻ.സി.സി ജേതാക്കളായത്.

വിജയികൾക്കുള്ള ജെ.സി.സി ചാമ്പ്യൻസ് ട്രോഫിയും, 150 ദിനാർ ക്യാഷ് പ്രൈസും, എൻ.സി.സി കമ്പനി ഡെപ്യുട്ടി മാനേജിങ് ഡയറക്ടർ  ഷാജി ജോസ് സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫിയും, 100 ദിനാർ ക്യാഷ് പ്രൈസും  അൻഫർ ഖാസി  സമ്മാനിച്ചു. കൂടാതെ വ്യക്തിഗത ചാമ്പ്യന്മാരായ മാൻ ഓഫ് ദി മാച്ച്, മാൻ  ഓഫ് ദി സീരീസ്,  ടൂർണമെന്‍റ് ബെസ്ററ് ബൗളർ, ടൂർണമെന്‍റ് ബെസ്ററ് ബാറ്റ്സ്മാൻ എന്നിവർക്കുള്ള ട്രോഫികൾ ബൈജു ഇസ്മയിൽ സമ്മാനിച്ചു.

ആർട്ടെക്‌ ക്രിക്കറ്റ് ഗ്രൗഡിൽ നടന്ന സമ്മാനദാന ചടങ്ങിൽ ജെ.സി.സി. പ്രസിഡന്‍റ് സഫീർ പി. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, ടൂർണമെന്‍റ് കൺവീനർ പ്രശാന്ത് നന്ദിയും പറഞ്ഞു. വിഷ്ണു ദിനേഷ്, ഖലീൽ കായംകുളം, ഡൊമനിക് പയ്യപ്പള്ളി, മധു എടമുട്ടം, ഷാജുദ്ദീൻ മാള, പ്രദീപ് പട്ടാമ്പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
 


പ്രധാന വാർത്തകൾ
 Top