Deshabhimani

അസൈബ ക്രിക്കറ്റ് കപ്പ് 2024 സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 02:42 PM | 0 min read

മസ്‌കത്ത് > അസൈബ ടീം ഒരുക്കിയ അസൈബ കപ്പ് -2024 ക്രിക്കറ്റ് ടൂർണമെന്റ് ഒക്ടോബർ നാലിന് ഗാലയിൽ വച്ചു നടന്നു. ഒമാനിലെ വിവിധ മേഖലകളിൽ നിന്നായി16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ടീം ടൈറ്റൻസ് ജേതാക്കളായി. ടീം ഡക്കാൻ റണ്ണറപ്പായി. മാൻ ഓഫ് ദി മാച്ച് ആയി മുഹമ്മദ് ഷാ ( ടീം ടൈറ്റൻസ്), ബെസ്റ്റ് ബാറ്റ്സ്മാൻ ആയി സുഭാഷ് ( ടീം ടൈറ്റൻസ്), ബെസ്റ്റ് ബൗളർ ആയി കൃഷ്ണകുമാർ ( ടീം ലെയ്ക ), മാൻ ഓഫ് ദ സീരിസ് ആയി മുഹമ്മദ് ഷാ ( ടീം ടൈറ്റൻസ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മസ്ക്കറ്റിലെ സാമൂഹ്യ പ്രവർത്തകരായ അനു ചന്ദ്രൻ, ബിജോയ് പാറാട്ട്, സന്തോഷ് എരിഞ്ഞേരി , ഷിബു ആറങ്ങാലി, ബിനീഷ് പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home