21 September Monday

കോവിഡ് ഫീൽഡ് ആശുപത്രികൾ അടച്ചുപൂട്ടി യുഎഇ ആഘോഷിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020


അബുദാബി> കോവിഡ് രോഗം നിയന്ത്രണത്തിലാക്കി അബുദാബി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. കോവിഡ് ചികിത്സ നൽകിയിരുന്ന നിരവധി ആശുപത്രികൾ കോവിഡ് വിമുക്തമായതായി കഴിഞ്ഞദിവസം അബുദാബി ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

കോവിഡ് വ്യാപനം ശക്തിപ്പെട്ട സാഹചര്യത്തിൽ  മൂന്നാഴ്ചകൊണ്ട് പണികഴിപ്പിച്ച ഫീൽഡ് ആശുപത്രിയായിരുന്നു ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സ് ഫീൽഡ് ആശുപത്രി. 1200 പേർക്ക് ചികിത്സ ലഭ്യമാക്കുന്ന  ഈ ആശുപത്രിയിൽ ഏപ്രിൽ 24ന് ആദ്യത്തെ രോഗി എത്തി. ദുബായ് അബുദാബി അതിർത്തിയിലുള്ള ഈ ആശുപത്രിയിൽ മൂവ്വായിരത്തിൽ താഴെ രോഗികളാണ് ചികിത്സ തേടിയെത്തിയത്. ജൂൺ മാസത്തിൽ പ്രവേശിപ്പിച്ച അവസാനത്തെ രോഗിയും യാത്രയായതോടെ ആഘോഷ ആരവങ്ങളോടെയാണ് ആശുപത്രിയുടെ അടച്ചുപൂട്ടൽ ചടങ്ങുകൾ നടന്നത്


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top