14 August Friday

സൗദിയിൽ മരണം ആയിരം കടന്നു; ഗൾഫിൽ കോവിഡ് കേസുകൾ 3.34 ലക്ഷം

അനസ് യാസിൻUpdated: Monday Jun 15, 2020

മനാമ > കൊറോണവൈറസ് കാരണമുള്ള മരണം സൗദിയിൽ ആയിരം കടന്നു. രാജ്യത്ത് ഇതുവരെ 1,32,048 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 1,011 പേർ മരിച്ചു. തിങ്കളാഴ്ച 39 പേർ മരിക്കുകയും 4,507 പേർക്കകൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആദ്യമായാണ് സൗദിയിൽ ഒറ്റ ദിവസം ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച സൗദിയിൽ 40 പേർ മരിക്കുകയും 4,233 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

തലസ്ഥാനമായ റിയാദിൽ മാത്രം 1,658 പേർക്കാണ് തിങ്കളാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത്. 3,170 പേർക്കു കൂടി രോഗം ഭേദമായതോട ആകെ രോഗികളിൽ 87,890 പേർ-66.55 ശതമാനം ഇതുവരെ രോഗ മുക്തി നേടി. ആറു ഗൾഫ് രാജ്യങ്ങളിലായി 3,34,717 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 1,828 പേർ മരിച്ചു. 2,24,294 പേർക്ക് രോഗം ഭേദമായി. കുവൈത്ത് 298, യുഎഇ-289, ഒമാൻ-108, ഖത്തർ-76, ബഹ്റൈൻ-46 എന്നിങ്ങനെയാണ് മരണ സംഖ്യ.

ഗൾഫിൽ ഏറ്റവും ഉയർന്ന രോഗ മുക്തി കുവൈത്തിലാണ്-75.38 ശതമാനം. 36431 രോഗികളിൽ 27,462 പേരും രോഗമുക്തരായി. ഏറ്റവും കുറവ് ഒമാനിലും-38.87 ശതമാനം. 24,524 രോഗികളിൽ 9,533 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. ഖത്തറിൽ ആകെ രോഗികൾ 80,876. ഇതിൽ 58,681 പേർക്ക്  രോഗം ഭേദമായി. യുഎഇയിലെ 42,294 രോഗികളിൽ 27,463 പേരും ബഹ്റൈനിൽ 18,544 രോഗികളിൽ 13,197 പേരും ആശുപത്രി വിട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top