19 September Saturday

കോവിഡ്‌ ബാധിച്ച്‌ കോഴിക്കോട്‌ സ്വദേശി കുവൈറ്റിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

കുവൈത്ത്‌ സിറ്റി > കോവിഡ്‌ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട്‌ പയ്യോളി സ്വദേശി കുഞ്ഞബ്ദു‌ല്ല കടലമ്പത്തൂർ (64)‌ ആണ്‌ മിഷിരിഫ്‌ ഫീൾഡ്‌ ആശുപത്രിയിൽ വെച്ച്‌ മരണമടഞ്ഞത്‌. രോഗബാധയെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി അദാൻ, ജാബിർ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ആഴ്‌ചയാണ്‌ മിഷിരിഫ്‌ ഫീൾഡ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. കഴിഞ്ഞ 40 വർഷമയി  കുവൈത്ത്‌ ലൈവ്‌ സ്റ്റോക്ക്‌ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്‌. ഭാര്യ: ഹൈറുന്നിസ. മക്കൾ: ഷഹറൂസ്‌, സഹല. മൃതദേഹം കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം കുവൈത്തിൽ സംസ്‌കരിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top