11 July Saturday

കോവിഡ് ബാധിച്ച് തിരുവല്ല സ്വദേശിനി ജിദ്ദയിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

തിരുവല്ല > കോവിഡ് ബാധിച്ച് ജിദ്ദ കിംങ് അബ്‌ദുൾ അസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവതി തിങ്കളാഴ്‌ച പുലർച്ചെ ഒരു മണിയോടെ മരിച്ചു. തിരുവല്ല കോട്ടത്തോട് പരിയാരത്ത് വീട്ടിൽ സുരേഷ് ആനന്ദിൻ്റെ ഭാര്യ സിമി ജോർജ് (45) ആണ് മരിച്ചത്. ജിദ്ദയിൽ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന സിമി അവധിക്ക് നാട്ടിൽ വന്ന ശേഷം 2019 മാർച്ച് 12 നാണ് തിരികെ പോയത്.

സംസ്‌കാരം ജിദ്ദയിൽ നടത്തും. ചങ്ങനാശേരി കുറിച്ചി പുത്തൻ പറമ്പിൽ ജോർജ്‌ - മേരി ദമ്പതികളുടെ മകളാണ്. മക്കൾ: സനിക എസ് ആനന്ദ് (കോട്ടയം സിഎംഎസ് കോളേജ് മൂന്നാം വർഷ ബി എസ് സി വിദ്യാർത്ഥിനി ), റിച്ചു എസ് ആനന്ദ്‌ (കോട്ടയം സിഎംഎസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി ). സിമിയുടെ ഭർത്താവ് സുരേഷ് ആനന്ദ് സിപിഐ എം കോട്ടത്തോട് ബ്രാഞ്ചംഗമാണ്.


പ്രധാന വാർത്തകൾ
 Top