14 April Wednesday

കുവൈത്തിൽ കോവിഡ്‌ ബാധിച്ച്‌ ചാലക്കുടി സ്വദേശി നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021


കുവൈത്ത്​ സിറ്റി>  കോവിഡ് ചികിത്സയിലിരിക്കെ  ചാലക്കുടി സ്വദേശി കുവൈത്തിൽ നിര്യാതനായി. ചാലക്കുടി  ഐക്യൂ റോഡ്​ കുന്നംപുഴ വീട്ടിൽ ജിജോ അഗസ്​റ്റിൻ (47) ആണ്​ മരിച്ചത്​. രോഗബധിതനായി അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കെ.ഒ.സിയിൽ എൻജിനീയറായിരുന്നു. ഭാര്യ: ഡോ. ഷെന്നി. മക്കൾ: അന്നറോസ്​, ജെന്നിഫർ. പാലക്കാട്​ എൻ.എസ്​.എസ്​ എൻജിനീയറിങ്ങ് കോളജ്​ പൂർവവിദ്യാർഥിയായ ജിജോ അഗസ്​റ്റിൻ കുവൈത്ത്​ എൻജിനീയേഴ്​സ്​ ഫോറം സജീവ അംഗം കൂടിയായിരുന്നു. കുടുംബം നാട്ടിലാണ്​.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top