04 July Saturday

ഗള്‍ഫില്‍ മരണം 700ലേക്ക് ; ഏറ്റവും കൂടുതല്‍ രോ​ഗികളും മരണവും സൗദിയില്‍

അനസ് യാസിന്‍Updated: Monday May 18, 2020


മനാമ
ഗൾഫിൽ കോവിഡ് ബാധിതര്‍  1,37,680 ആയി. മരണം 693.രോഗമുക്തിനേടിയത് 46,924 പേർ. ആറ് ഗൾഫ് രാജ്യങ്ങളിലായി ഞായറാഴ്ച 6,428 പേർക്ക് രോഗം സ്ഥിരീകരിച്ചു.  24 മണിക്കൂറില്‍ മൂന്നു മലയാളികളക്കം 21 പേർ മരിച്ചു.

ഗൾഫിൽ ഏറ്റവും കൂടുതല്‍ രോ​ഗികളും മരണവും സൗദിയില്‍.  54,752 രോ​ഗികള്‍. മരണം 312 . യുഎഇയില്‍ മരണം 220. രോ​ഗികള്‍ 23,358. ഞായറാഴച ആറു പേർ മരിച്ചു. ഖത്തറില്‍ 32,604 രോ​ഗികള്‍. 14 പേർ മരിച്ചു.  കുവൈത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ കൂടി മരിച്ചു.  ആകെ രോ​ഗികള്‍ 14,850. മരണം 112. കുവൈത്തിൽ രോ​ഗികളായ ഇന്ത്യക്കാർ 4,803 ആയി. ബഹ്‌റൈനിൽ 6900 പേർക്കും ഒമാനിൽ 5,186 പേർക്കും രോ​ഗമുണ്ട്. ഒമാൻ-22, ഖത്തർ-14, ബഹ്‌റൈൻ-12 എന്നിങ്ങനെയാണ് മരണം.


പ്രധാന വാർത്തകൾ
 Top