02 July Thursday

ബഹ്‌റൈനില്‍ പ്രവാസിയടക്കം രണ്ട് മരണം കൂടി

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020

മനാമ> കൊറോണവൈറസ് ബാധിച്ച് ബഹ്‌റൈനില്‍ രണ്ടു പേര്‍ കൂടി മരിച്ചു. 53 കാരനായ പ്രവാസിയും 67 കാരനായ സ്വദേശിയുമാണ് ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. ഇതോടെ ബഹ്‌റൈനില്‍ കോവിഡ് മൂലമുള്ള മരണം 12 ആയി.

മരിച്ച രണ്ടു പേര്‍ക്കും വിട്ടു മാറാത്ത അസുഖങ്ങള്‍ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.3931 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 2,640 പേര്‍ ഇതുവരെ രോഗമുക്തരായി. രാജ്യത്ത് 2,22,542 പേര്‍ക്ക് ഇതുവരെ കോവിഡ് പരിശോധന നടത്തി.


പ്രധാന വാർത്തകൾ
 Top