21 October Wednesday

ബഹ്‌റൈനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ രണ്ട്‌ മലയാളികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 16, 2020

മനാമ > ബഹ്‌റൈനില്‍ താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ട അഞ്ച് മലയാളികളില്‍ രണ്ടു പേര്‍ മരിച്ചു. മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തൃശൂര്‍ ചെന്ത്രാപിന്നി സ്വദേശികളായ വെളമ്പത്ത് അശോകന്റെ മകന്‍ രജീബ് (39), വെളമ്പത്ത് സരസന്റെ മകന്‍ ജില്‍സു (31) എന്നിവരാണ് മരിച്ചത്.

റിഫക്കടുത്ത് ഹജിയാത്തില്‍ ന്യൂ സണ്‍ ലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്നു പേര്‍. ഇവരുടെ സുഹൃത്തുകളാണ് മറ്റ് രണ്ട്‌ പേര്‍. ശനിയാഴ്ച രാവിലെ വര്‍ക്ഷോപ്പ് തുറക്കാത്തതിനാല്‍ അന്വേഷിച്ചെത്തിയവരാണ് താമസ സ്ഥലത്ത് ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞ് എത്തിയ പൊലീസാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകട കാരണം വ്യക്തമല്ല. മായയാണ് രജീബിന്റെ ഭാര്യ. ഹിരണ്യ മകള്‍. ഇരുവരുടേയും കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top