28 May Thursday

യുഎഇ എല്ലാ യാത്രാവിമാന സര്‍വീസുകളും നിര്‍ത്തുന്നു

അനസ് യാസിന്‍Updated: Monday Mar 23, 2020

മനാമ > കൊറോണ വൈറസ് വ്യാപനം തടയാനായി എല്ലാ യാത്രാ വിമാന സര്‍വീസും വിമാന യാത്രക്കാരുടെ ട്രാന്‍സിസ്റ്റ് യാത്രയും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രഖ്യാപിച്ചു.

നാഷണല്‍ എമര്‍ജന്‍സി ആന്‍ഡ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഇത് 48 മണിക്കൂറിനകം പ്രാബല്യത്തില്‍ വരുമെന്നും രാജ്യത്തേക്കും പുറത്തേക്കുമുള്ള എല്ലാ സര്‍വീസും റദ്ദാക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു. തീരുമാനം പുനപരിശോധനകള്‍ക്കു വിധേയമായിരിക്കും.

ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ക്കനുസൃതമായി സ്വീകരിച്ച മുന്‍കരുതല്‍ നടപടികളെല്ലാം കണക്കിലെടുത്ത് ചരക്ക്, അടിയന്തര കുടിയൊഴിപ്പിക്കല്‍ വിമാനങ്ങളെ തീരുമാനത്തില്‍ നിന്നും ഒഴവാക്കിയതായി സിഎഎ അറിയിച്ചു. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും  സുരക്ഷ ഉറപ്പുവരുത്താന്‍ കൂടുതല്‍ ക്രമീകരണങ്ങളും പിന്നീട് നടത്തുമെന്നും സിഎഎ അറിയിച്ചു.


എമിറേറ്റ്സ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ നിര്‍ത്തുന്നു

ദുബായ് > ഭൂരിഭാഗം യാത്രാവിമാനങ്ങളും റദ്ദാക്കാന്‍ ദുബായിലെ എമിറേറ്റ്സ് എയല്‍ലൈന്‍സ് തീരുമാനിച്ചു. കൊറോണവൈറസ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിലാണ് തീരുമാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറക്കുന്ന എമിറേറ്റ്സിന്റെ മിക്ക പാസഞ്ചര്‍ സര്‍വീസുകളും മാര്‍ച്ച ് 25 ബുധനാഴ്ച മുതല്‍ നിര്‍ത്തുമെന്ന് സിഇഒ ഷെയഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍മക്തൂം അറിയിച്ചു. രാജ്യങ്ങള്‍ അതിര്‍ത്തികള്‍ വീണ്ടും തുറക്കുകയും യാത്രക്കുള്ള ആത്മവിശ്വാസം വീണ്ടെടുക്കുകയുംവരെ വിമാനസര്‍വീസുകള്‍ നിര്‍ത്തവെക്കാനാണ് തീരുമാനം. കാര്‍ഗോ സര്‍വീസുകള്‍ക്ക് മുടക്കമുണ്ടാകില്ല.
ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കാര്യങ്ങള്‍ അനുവദിച്ചാലുടന്‍ സര്‍വീസുകള്‍ പുന സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ 159 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്സ്
സര്‍വീസ് നടത്തുന്നുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top