26 May Tuesday

കോവിഡ് 19: സാമ്പത്തിക ആഘാതത്തെ കുറിച്ച് പഠിക്കാൻ യുഎഇയിൽ പ്രത്യേക സമിതി

കെ എൽ ഗോപിUpdated: Friday Mar 27, 2020

അബുദാബി > കൊറോണ വൈറസ് അനിശ്ചിതാവസ്ഥയിൽ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പഠിക്കുന്നതിന് യുഎഇ ദേശീയ സമിതി  രൂപീകരിച്ചു. നിലവിലെ സ്ഥിതിഗതികളുടെ ഭാഗമായി രാജ്യം നേരിടുന്ന സാമ്പത്തിക അനിശ്ചാവസ്ഥയെ മറികടക്കുന്നതിനുള്ള കാര്യങ്ങളാണ് സമിതി പ്രധാനമായും പരിശോധിക്കുന്നത്.

ബിസിനസ് തുടർച്ച ഉറപ്പാക്കുന്നതിനും, സാമ്പത്തിക രംഗം ഉലച്ചിൽ കൂടാതെ നിലനിർത്തുന്നതിനും ഉത്തേജന പാക്കേജുകൾ എങ്ങിനെ ഫലപ്രദമായി വിനിയോഗിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ കമ്മറ്റിയുടെ പരിശോധനയിൽ വരും. യുഎഇ സെൻട്രൽ ബാങ്കും, അബുദാബി, ദുബായ് എമിറേറ്റുകളും ചേർന്ന് ഇതുവരെയായി 126.5 ബില്യൺ ദിർഹത്തിന്റെ പാക്കേജുകളാണ്  പ്രഖ്യാപിച്ചിട്ടുള്ളത്.
 
നിലവിലെ സാഹചര്യങ്ങളെ മറികടക്കാനും സാമ്പത്തികഭദ്രത ഉറപ്പാക്കാനും ഈ കമ്മറ്റി പദ്ധതികൾ പ്ലാൻ ചെയ്യും.   ഫെഡറൽ ക്യാബിനറ്റ് അംഗീകാരത്തോടെ  പ്രവർത്തിക്കുന്ന ഈ സമിതി ഓരോ ആഴ്ചയും അതിൻറെ റിപ്പോർട്ട്  ക്യാബിനറ്റിന് മുമ്പാകെ സമർപ്പിക്കേണ്ടതാണ്. 
 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top