26 May Tuesday

കൊറോണ: നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ആശങ്ക വേണ്ട‐സൗദി

എം എം നഈംUpdated: Saturday Mar 14, 2020

ദമ്മാം>  സൗദിയില്‍ അവധിയില്‍ നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസവുമായി സൗദി ജവാസാത്.കോവിഡ് 19 മുന്‍ കരുതല്‍ കണക്കിലെടുത്ത് സൗദി സര്‍ക്കാര്‍ കൈ കൊണ്ട യാത്ര വിലക്കില്‍ റീ എന്റെറിയിലും (re entry) മറ്റു നാട്ടില്‍ കുടുങ്ങിയവരുടെ കാര്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കമെന്ന് സൗദി ജവാസാത് ഔദ്യോഗികമായി അറിയിച്ചു.

പലരുടേയും  റീ എന്റെറി , ഇഖാമ (residents permit) കാലാവധി അവസാനിക്കുകയോ അവസാനിക്കാറാകുകയോ ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ പലരും തങ്ങളെ ബന്ധപ്പെട്ടതായും ആശങ്ക അറയിച്ചതായും ജവാസാത് വ്യക്തമാക്കി.

ഇത്തരക്കാരുടെ കാര്യങ്ങള്‍ പരിഗണിക്കുന്നതിനു സൗദി ജവാസാതിനു കീഴില്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ജവാസാത് ഡയറക്ട റേറ്റ് അറിയിച്ചു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങളുമായി സൗദി യാത്ര വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയിലും മറ്റു കുടുങ്ങിപ്പോയ സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും തിരിച്ചെത്തുന്നതിനു 72 മണിക്കൂര്‍ സമയ പരിധി നല്‍കിയിരുന്നു. അത് കൊണ്ട് തന്നെ വിമാന ടിക്കറ്റിന്നായി പ്രവാസികൾ പരക്കം പായുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എണ്‍പതിനായിരം രൂപ വര റിട്ടേണ്‍ ടിക്കറ്റിനു ആവശ്യപ്പെട്ടതായും വാര്‍ത്തകളുണ്ടായിരുന്നു. ഇത്തരക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ജവാസാത് ഡയറക്ട റേറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top