16 January Saturday

കോവിഡ് 19 പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി സൗദി ഭരണകൂടം

എം എം നഈംUpdated: Wednesday Mar 25, 2020

റിയാദ്> മക്ക, മദീന, റിയാദ്, പട്ടണങ്ങളില്‍ നാളെ മുതല്‍ 3  നു തന്നെ കര്‍ഫ്യൂ ആരംഭിക്കും. പുതിയ നിയമം നാളെ ഉച്ചക്ക് ശേഷം മൂന്നു മണിമുതല്‍ നിലവില്‍വരും

കോവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായ നടപടികള്‍ ശക്തമാക്കുന്നതിനു കര്‍ഫ്യൂ സമയം നീട്ടുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ കൈ കൊണ്ട തീരുമാനത്തിനു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി.ഒരു പ്രവശ്യയില്‍ നിന്നും മറ്റൊരു പ്രവിശ്യയിലേക്കു യാത്ര ചെയ്യുന്നതിനു നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പ്രവിശ്യകളില്‍ നിന്നും പുറത്ത് പോവുന്നതിനും പ്രവേശിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം സൗദിയിലെ പതിമൂന്ന് പ്രവിശ്യകള്‍ക്കും നിയമം ബാധകമാണ്.2020 മാര്‍ച്ച് 26 വ്യാഴം ഉച്ചക്ക് ശേഷം മൂന്നു മണി മുതല്‍ക്കാണ് നിയമം നടപ്പില്‍ വരുക. നേരത്തെ പ്രഖ്യാപിച്ച കര്‍ഫ്യൂ അവസാനിക്കുന്ന ദിവസം വരേയാണ് ഈ നിയമം

 പ്രവിശ്യകളിലോ മറ്റു മേഖലകളിലോ പട്ടണങ്ങളിലോ ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശ പ്രകാരം ദിവസം മുഴുവന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അധികാരമുണ്ടായിരിക്കും.കര്‍ഫ്യൂ നിയമത്തില്‍ ഇളവ് അനുവദിച്ച വിഭാഗങ്ങള്‍ക്ക് പുതിയ ഉത്തരവ് പ്രകാരം ഇളവ് ലഭിക്കും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top