28 May Thursday

സൗദിയില്‍ 48 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

ദമ്മാം> സൗദിയില്‍ പുതുതായി 48  പേര്‍ക്കുകൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 392 ആയി. 16 പേര്‍ സുഖം പ്രാപിച്ചതായി മന്ത്രാലയം വ്യക്തമാക്കി,

രാജ്യത്തെ സ്വദേശികളും വിദേശികളുമായ ജനങ്ങള്‍ രോഗം പ്രതിരോധിക്കാനുള്ള നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ജനങ്ങള്‍ വീടുകില്‍ തന്നെ കഴിഞ്ഞു കൂടണം. ഒന്നിച്ചു ചേരല്‍ വലിയ അപകടം വിളിച്ചു വരുത്തുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കി.
സംശയം തോന്നിയ 22ായിരം പേരെ പരിശോധനക്കു വിധേയമാക്കി. പരിശോധന ഫലങ്ങളില്‍ വൈറസ് ബാധ കണ്ടത്തിയില്ല.

ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിനുമുമ്പ് അവ കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതനുസരിച്ച് പല പ്രദേശങ്ങളിലും അണുവിമുക്തമാക്കിയാണ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top