28 May Thursday

കോവിഡ് 19: കൃത്രിമ ഭക്ഷ്യക്ഷാമം ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും

എം എം നഈംUpdated: Tuesday Mar 17, 2020

ദമ്മാം > കോവിഡ് 19 വൈറസ് ബാധ മുന്‍കരതുല്‍ കണക്കിലെടുത്ത് സൗദി മന്ത്രിസഭ ചേരുന്നത് അടുത്താഴ്ചത്തേക്ക് മാറ്റിവെച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പതിനാറുമാസത്തേക്കു മാറ്റിവെച്ചിരുന്നു.

അതേസമയം 133 പേരുടെ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 106 പേര്‍ 20 ല്‍പരം രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. രാജ്യത്ത് ഭക്ഷ്യക്ഷാമമില്ലന്ന് സൗദി വാണിജ്യമന്ത്രി ഡോ. മാജി അബ്ദുല്ലാഹ് അല്‍ഖുസൈബി അറിയിച്ചു.

 വിവിധ സ്ഥലങ്ങളില്‍ പച്ചക്കറിശാലകളിലും മത്സ്യ-മാംസ മാര്‍ക്കറ്റുകളിലും പരിശോധന നടത്തി. സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള 4000 ഹൈപര്‍ മാര്‍ക്കറ്റുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

കോവിഡ് 19ന്റെ പേരില്‍ കൃത്രിമ ഭക്ഷ്യക്ഷാമം ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. അമിത വില ഈടാക്കരുത്. ഭക്ഷ്യ വസ്തുക്കള്‍ ഉറപ്പാക്കുന്നതിനു24 മണിക്കൂര്‍ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top