26 May Tuesday

കൊറോണ : കുവൈറ്റ് ഗവൺമെൻ്റിൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരം

സാം പൈനുംമൂട്Updated: Friday Mar 20, 2020


കുവൈറ്റ് സിറ്റി > ലോക ജനതയെ ഭീതീയിലാഴ്ത്തിയ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കുവൈറ്റ് ഗവർമെൻ്റ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്.  ആകെ ജനസംഖ്യയിൽ ബഹുഭൂരിപക്ഷം വരുന്ന പ്രവാസി സമൂഹത്തിന്  ഏറെ ആശ്വാസകരമാണ് . 

ലോകാരോഗ്യ സംഘടനക്കും ഇറാൻ, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങൾക്കും കുവൈറ്റ് അമീർ ഷെയ്ഖ് സബാ അൽ അഹമ്മദ് ജാബിർ അൽ സബ പ്രഖ്യാപിച്ച  ധനസഹായങ്ങൾ രാജ്യാന്തര സഹായത്തിന് മഹത്തായ സന്ദേശമാണ് നൽകിയിരിക്കുന്നത്.

4.7 മില്യൻ വരുന്ന കുവൈറ്റ് ജനതയുടെ (3.3 മില്യൻ പ്രവാസികൾ 1. 4 മില്യൻ സ്വദേശികൾ ) കൊറോണ പ്രതിരോധത്തിനായി 500 മില്യൻ കുവൈറ്റ് ദിനാറാണ് അംഗീകരിച്ചിരിക്കുന്നത്. ഗവർമെൻ്റ ജീവനക്കാർക്കുള്ള ഈ മാസത്തെ ശമ്പളം  ഇന്നലെ ബാങ്കുകളിൽ നിക്ഷേപിച്ചു.  സ്വകാര്യ മേഖലക്കും സാമ്പത്തിക സഹായം  ഉറപ്പു നൽകുന്നു ഗവർമെൻ്റ.

കൊറോണ ബാധിതർക്ക് സ്വദേശി - വിദേശി വ്യത്യാസമില്ലാതെ മികച്ച ചികിത്സയും ഭക്ഷണവും പരിചരണവുമാണ് നൽകുന്നത്.കുവൈറ്റിൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന ആശങ്കയ്ക്കു വിരാമമിട്ടു ഇന്നലെ കൂടിയ കാമ്പിനറ്റ് യോഗം.

രാജ്യത്ത് കൊറോണ രോഗം സ്ഥിരികരിച്ചവരുടെ എണ്ണം 148 ആയി. ഇതിൽ 18 പേരുടെ അസുഖം ഭേദമായി. 3 പേർ ഇന്നലെ ആശുപത്രി വിട്ടു . 130 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അൽ-ജാബർ ഹോസ്പിറ്റലാണ് പ്രധാന ഐസോലേഷൻ കേന്ദ്രം. 1200 കിടക്കകുള്ള ഈ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരിൽ ബഹുഭൂരിപക്ഷവും മലയാളികളാണ്. അഭിമാനകരമായ പ്രവർത്തനങ്ങളാണ് അവർ നൽകുന്നത്. 10 ലക്ഷം വരുന്ന ഇന്ത്യക്കാരിൽ 5 ലക്ഷത്തിലധികം മലയാളികളാണ്.
മലയാളി സാന്നിദ്ധ്യം എണ്ണ കണ്ടു പിടിച്ച 1940 കൾ മുതൽ ഇവിടെ ഉണ്ട്.  കുവൈറ്റ് ഭരണാധികാരികൾ ഏറെ താൽപര്യപൂർവ്വം വീക്ഷിക്കുന്ന പ്രവാസി സമൂഹമാണ് ഇന്ത്യൻ ജനത.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top