04 July Saturday

ഷാർജ നിരത്തുകളിൽ ജാഗ്രതാ അനൗൺസ്മെൻറുമായി പോലീസ്; പാർക്കിംഗ് ഫീസ് ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
 ഷാർജ> കൊറോണ വൈറസ് ജാഗ്രതാ നിർദ്ദേശങ്ങൾ അനൗൺസ് ചെയ്തുകൊണ്ട് പോലീസ് പട്രോൾ വാഹനങ്ങൾ നിരത്തിലിറങ്ങി. ഇന്നലെ ഷാർജ എമിറേറ്റിലെ നിരത്തുകളിലാണ് പോലീസ് പട്രോൾ വാഹനങ്ങൾ ഓഡിയോ മെസ്സേജു കളിലൂടെ രോഗബാധക്കെതിരായ ബോധവൽക്കരണം നടത്തിയത്. 
 
"നിങ്ങൾ സമൂഹത്തിന്റെ ഭാഗമാണ്. നിങ്ങൾ ആരോഗ്യമുള്ളവരായിരിക്കേണ്ടത് ആവശ്യമാണ്. നിങ്ങളെ അപകടത്തിലാക്കുന്ന ഒരു സമീപനവും സ്വീകരിക്കരുത്. അതുകൊണ്ട് വീടിനുള്ളിൽ തന്നെ പരമാവധി കഴിയുക". എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് നിരത്തുകളിലൂടെ പ്രചരിപ്പിച്ചത്.
 
പാർക്കിംഗ് ഫീസ് നിർത്തലാക്കി
 സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായി ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഇരിക്കുന്നതിന് ഷാർജ മുനിസിപ്പാലിറ്റി പാർക്കിംഗ് ഫീസ് നിർത്തലാക്കി. ഈ മാസം 23 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാർക്കിംഗ് ഫീസ് ഉണ്ടായിരിക്കുന്നതല്ല എന്ന മുനിസിപ്പാലിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. ഷാർജയിൽ താമസിക്കുന്നവർക്ക് ആശ്വാസകരമായ ഒരു തീരുമാനം ആണ് ഇത്. വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുന്നതിനുള്ള സർക്കാർ നിർദ്ദേശം വന്നതോടെ ദിവസം മുഴുവൻ പാർക്കിംഗ് ഫീസ് നൽകി തങ്ങൾക്ക് കഴിയേണ്ടി വരുമോ എന്ന ആശങ്കയാണ് ഇതോടെ ഇല്ലാതായത്. രണ്ടുദിവസം മുമ്പ് അജ്മാൻ മുനിസിപ്പാലിറ്റിയും പാർക്കിംഗ് ഫീസ് നിർത്തലാക്കി കൊണ്ടുള്ള അറിയിപ്പ് പുറത്തിറക്കിയിരുന്നു. 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top