26 May Tuesday

യു എ ഇ യിൽ മൊബൈൽ ഡ്രൈവ് ത്രൂ കോവിഡ് -19 ടെസ്റ്റ് സെൻററുകൾ ആരംഭിച്ചു

കെ എൽ ഗോപിUpdated: Monday Mar 30, 2020
 
അബുദാബി> കൊറോണ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിൻറെ ഭാഗമായി യുഎഇ യിൽ മൊബൈൽ ഡ്രൈവ് ത്രൂ കോവിഡ് -19 ടെസ്റ്റ് സെൻററുകൾ ആരംഭിച്ചു. 
 
അബുദാബി ഹെൽത്ത് കമ്പനിയായ സീഹ നിർമ്മിച്ച ടെസ്റ്റ് സെൻറർ അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ  ഉദ്ഘാടനം ചെയ്തു. പരിശോധനയ്ക്ക് വെറും അഞ്ചു മിനിറ്റ് സമയം മാത്രമേ എടുക്കുകയുള്ളൂ. 
 
ദിവസത്തിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വരെ 600 പേരെ പരിശോധിക്കാൻ ആകുമെന്നാണ് കണക്കുകൂട്ടുന്നത്. കൊറോണ വ്യാപനത്തിനെതിരെ വർധിച്ച ആശങ്ക ഉയരുന്ന സാഹചര്യത്തിൽ വേഗതയേറിയ ഇത്തരം ടെസ്റ്റ് സെൻററുകൾ രാജ്യത്തിൻറെ ആവശ്യങ്ങൾ നിർവഹിക്കാൻ പര്യാപ്തമാകും എന്നാണ് അധികൃതർ കരുതുന്നത്.
 
 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top