19 September Saturday

കുവൈറ്റിൽ വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം രണ്ടായി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

കുവൈറ്റ് > കുവൈറ്റിൽ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം രണ്ടായി. ബ്രിട്ടനിൽ നിന്നും വന്ന കുവൈറ്റ് സ്വദേശിയുമായി ബന്ധം പുലർത്തിയ ഇന്ത്യക്കാരനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ അസർബൈജാനിൽ നിന്നു വന്ന ഈജിപ്ഷ്യൻ പൗരനുമായി ബന്ധം പുലർത്തിയ ഇന്ത്യക്കാരന് വൈറസ് സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച വൈറസ് സ്ഥിരീകരിച്ചവരിൽ മറ്റു നാലു പേർ ബ്രിട്ടനിൽ നിന്നു വന്നവരാണ്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 176 ആയി. ഇതിൽ 27 പേർ സുഖം പ്രാപിച്ചു. 149 പേർ ചികിത്സയിലാണുള്ളത്. 5 പേർ ഇന്നലെ രോഗവിമുക്തമായി. 5 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. ആകെ 350 പേർ നിരീക്ഷണ ക്യാമ്പുകളിലുണ്ട്.

സ്ഥലകാല നിയമങ്ങൾ കർശനമായി പാലിക്കുന്നതിൽ പ്രവാസി സമൂഹം നല്ല ജാഗ്രതയിലാണ്. സർക്കാർ സ്ഥാപനങ്ങൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ഏപ്രിൽ 12 വരെ അവധി നീട്ടിയിരിക്കുന്നതായി സർക്കാർ വിജ്ഞാപനം ഇറക്കി. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് സ്വകാര്യ മേഖലയിലെ ആശുപത്രികളൊഴികെയുള്ള ആരാഗ്യ കേന്ദ്രങ്ങളും ക്ലിനിക്കുകളുടെയും പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top