07 April Tuesday

കോവിഡ് നിയന്ത്രണം : സുരക്ഷാ ഉറപ്പാക്കി ഷോപ്പിംഗ് മാളുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

ദുബായ്> കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇ പ്രഖ്യാപിച്ച സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ഷോപ്പിംഗ് മാളുകൾ ഫാർമസികൾ ഗ്രോസറികൾ എന്നിവ ഒഴികെയുള്ള എല്ലാം നാളെ മുതൽ അടച്ചിടുക യാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് സൂപ്പർ മാർക്കറ്റുകളും, ഹൈപർമാർക്കറ്റുകളും  ഏർപ്പെടുത്തിയിരിക്കുന്നത്.  സാധനങ്ങൾ വാങ്ങുന്നതിനായി എത്തുന്ന എല്ലാ സന്ദർശകരും നിർബന്ധമായും സാനിറ്റൈസർ  ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

ട്രോളികൾ അണുവിമുക്തമാക്കിയാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം ഇടവിട്ട് ഇടവിട്ട് ശുചീകരണം നടത്തിയും, ആരോഗ്യകരമായ ഷോപ്പിങ്ങിന് ഉള്ള അന്തരീക്ഷം ഒരുക്കിയുമാണ് ഇനിയുള്ള ദിനങ്ങളിൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുക. കൊറോണാ വൈറസിനെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് രോഗപ്രതിരോധത്തിനായുള്ള പ്രത്യേക പരിശീലനം ജീവനക്കാർക്ക് നൽകിയിട്ടുണ്ട്. കയ്യുറ,  മാസ്ക് എന്നിവ ജീവനക്കാർക്ക് ആവശ്യത്തിനു ലഭ്യമാക്കുന്നതിന് പുറമേ ആരോഗ്യ ശുചീകരണ പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലും ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകും. 

പ്രധാന വാർത്തകൾ
 Top