03 June Wednesday

ഇറാനിൽ മരണം 611 ആയി; പശ്ചിമേഷ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 13,000 കടന്നു

വെബ് ഡെസ്‌ക്‌Updated: Sunday Mar 15, 2020

മനാമ > ഗള്‍ഫ് ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കൊറോണവൈറസ് പടരുന്നു. ഇറാനില്‍ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 611 ആയി. 12,729 പേര്‍ക്ക് ഇതുവരെ വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4,339 പേര്‍ക്ക് രോഗം ഭേദമായി.

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടി. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ ഖത്തറിലാണ്.ഖത്തറില്‍ പുതുതായി 17 ര്‍ക്കു രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഖത്തറില്‍ കൊറോണ ബാധിതരുടെ എണ്ണം 327. യുഎഇയില്‍ പുതുതായി 11 പേര്‍ക്കു കൊറോണ സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 85 ആയി. രാജ്യത്ത് ഇന്ത്യക്കാരനടക്കം 23 പേരുടെ രോഗം ഭേദമായി.

ബഹ്‌റൈനില്‍ 60 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ കൊറോണ ബാധിതര്‍ 67 ആയി. രാജ്യത്ത് ഇറാനില്‍ നിന്നെത്തിയ 84 പേര്‍ക്ക് രോഗബാധയുണ്ട്. ഇവര്‍ക്ക് പ്രത്യേക ചികിത്സ നല്‍കുന്നു. ഇതില്‍ രണ്ടു പേര്‍ അത്യാഹിത വിഭാഗത്തിലാണ്.

കുവൈത്തില്‍ ശനിയാഴ്ച ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ പുതുതായി നാല് കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 104 ആയി. ഇതില്‍ 7 പേര്‍ക്ക് രോഗേഭദമായി.  നാലു പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലാണ്.

സൗദിയില്‍ 86 പേര്‍ക്കും ഒമാനില്‍ 20 പേര്‍ക്കുമാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇറാഖില്‍ 101 പേര്‍ക്കും പലസ്തീനില്‍ 35 പേര്‍ക്കും രോഗമുണ്ട്.
ദുബായിലെ ഹോട്ടലുകളും വിനോദ കേന്ദ്രങ്ങളും നടത്താനിരുന്ന എല്ലാ ഇവന്റുകളും റദ്ദാക്കി. മാര്‍ച്ച് 15 മുതല്‍ മാസാവസാനം വരെയുള്ള എല്ലാ പരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ദുബായ് മീഡിയ ഓഫീസ് ട്വറ്റ് ചെയ്തു. വിവാഹ ആഘോഷങ്ങള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി.


പ്രധാന വാർത്തകൾ
 Top