30 November Monday

കോവിഡ്19: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് താല്‍ക്കാലിക യാത്ര വിലക്ക്

വെബ് ഡെസ്‌ക്‌Updated: Monday Mar 9, 2020

ഖത്തര്‍> കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് താല്‍ക്കാലിക യാത്ര വിലക്ക് ഏര്‍പ്പെടുത്തി. അവധിക്കായി നാട്ടില്‍ പോയവര്‍, ഓണ്‍ അറൈവല്‍ വിസ എടുക്കുന്നവര്‍ തുടങ്ങി എല്ലാ തരം യാത്രക്കാര്‍ക്കും വിലക്ക് ബാധകമാകും. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് വിലക്ക്.

ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യക്കാര്‍ക്കാണ് ഇന്ന് മുതല്‍ ഖത്തറിലേക്ക് താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. അവധിക്കായി നാട്ടില്‍ എത്തിയ തൊഴില്‍ വിസയിലുള്ളവര്‍, സന്ദര്‍ശക വിസ, ഓണ്‍ അറൈവല്‍ തുടങ്ങി എല്ലാ യാത്രകള്‍ക്കും വിലക്ക് ബാധകമാണ്. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് വിലക്കെന്നും ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് ഖത്തര്‍ നിര്‍ത്തി


ദോഹ> കൊറോണവൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയടക്കം പത്ത് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസ് ഖത്തര്‍ താല്‍ക്കാലികമായി നിര്‍ത്തി.
ഇറ്റലിയില്‍ നിന്ന് ഖത്തര്‍ വഴി കേരളത്തിലെത്തിയവര്‍ക്ക് കഴിഞ്ഞ ദിവസം കൊറോണവൈറസ് സ്ഥിരീകരിച്ചിരുന്നു.ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, തായ്ലന്‍ഡ്, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാഖ്, ലെബനന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസിനാണ് വിലക്ക്.
ഖത്തറില്‍ ഇതു വരെ 15 പേരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ പതിനൊന്നു പേര്‍ സ്വദേശികളും നാല് പേര്‍ പ്രവാസികളുമാണ്.

 ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.നിലവില്‍ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയിട്ടുള്ളവരും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരും എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രികളിലെത്തി പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നും അടിയന്തിര സഹായങ്ങള്‍ക്കായി 16000 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കണന്നും മന്ത്രാലയം അറിയിച്ചു.

ആളുകള്‍ ഒത്തുകൂടുന്ന പരിപാടികളെല്ലാം ഒഴിവാക്കാന്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രവാസി സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top