മനാമ > കൊറോണവൈറസിന്റെ പുതിയ വകഭേദം ബഹ്റൈനില്‍ കണ്ടെത്തി. ജനിതകമാറ്റം വന്ന വൈറസിനെ കണ്ടെത്തിയ പാശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ക്കശമാക്കി. റെസറ്ററണ്ടുകളിലും കഫേകളിലും ഡൈനിംഗ് ജനുവരി 31 മുതല്‍ മൂന്നാഴ്ചത്തേക്ക് വിലക്കി. ഈ സമയം അകത്തു ഭക്ഷണം നല്കാന് പാടില്ല. പകരം ടേക് എവേ, ഡെവലിവെറി മാത്രമേ അനുവദിക്കൂ.
ഈ ഞാറാഴ്ച മുതല്‍ മൂന്നാഴ്ചത്തേക്ക് സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയുള്ള അധ്യയനം നിര്‍ത്തിവെക്കും. ഓണ്‍ലൈനായി മാത്രമായിരിക്കും അധ്യയനം. കിന്റര്‍ഗാര്‍ട്ടണ്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു പരിശീലന സ്ഥാപനങ്ങള്‍ എന്നിവിവക്ക് ഇത് ബാധകമാണെന്ന് കോവിഡ് പ്രതിരോധത്തിനുള്ള ടാസ്ക് ഫോഴ്സ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോവിഡ് വ്യാപനം തടയുന്നതിന് നല്കിയ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും അവര്‍ ഓര്‍മിപ്പിച്ചു. ജനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നും സമിതി അഭ്യര്‍ത്ഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..