28 May Thursday

കൊറോണ മുന്‍കരുതല്‍: സൗദിയില്‍ വിദ്യാലയങ്ങള്‍ക്ക് അനിശ്ചിതകാല അവധി

എം എം നഈംUpdated: Monday Mar 9, 2020

ദമ്മാം> കോവിഡ് 19 മുന്‍കരുതല്‍ എന്ന നിലക്ക് രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച താല്‍ക്കാലിക അവധിയായിരിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.എപ്പോള്‍ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നത് ബന്ധപ്പെട്ട ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള സമിതിയുടെ നിര്‍ദേശ പ്രകാരമായിരിക്കും.

രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയത് ഏതെങ്കിലും സ്‌കുളുകളിലോ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ കോവിഡ് 19 വൈറസ് ബാധ കണ്ടെത്തിയത് കൊണ്ടെല്ലന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ വ്യക്തമാക്കി. ലോക രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും മറ്റും സുരക്ഷിത ത്വം കണക്കിലെടുത്താണന്ന് മന്ത്രി വ്യക്തമാക്കി

അത്യവശ്യ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ മുഖേന പഠനം നടത്താവുന്നതാണെന്ന് വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ വിദ്യഭ്യാസ മന്ത്രാലയ അറിയിപ്പ് പ്രകാരം അവധിയായിരിക്കുമെന്നും എന്നാല്‍ സി ബി എസ് ഇ പൊതു പരീക്ഷകള്‍ സമയത്തിന് തന്നെ നടത്തുന്നതായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top