25 May Monday

സൗദിയില്‍ രണ്ട് പേര്‍ക്കു കൂടി കോറോണ സ്ഥിരീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 8, 2020

ദമ്മാം> സൗദിയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഒരാള്‍ ഇറാനില്‍ നിന്നും ബഹ്റൈന്‍ മാര്‍ഗം സദിയില്‍ മടങ്ങിയെത്തയതായിരുന്നു. മറ്റൊരാള്‍ ഇറാഖിലെ നജ്ഫില്‍ നിന്നും യുഎഇ അതിര്‍ത്തി വഴി സൗദിയില്‍ പ്രവേശിച്ചതാണ്. ഇരുവരും തങ്ങള്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവരാണെന്ന് കവാടത്തില്‍ അറിയിച്ചിരുന്നില്ല.

ഇരുവരേയും ആശുപത്രികളില്‍ പ്രത്യേക വിഭാഗത്തില്‍ താമസിച്ചിരിപ്പിക്കുകയാണ്. നേരത്തെ 5 പേര്‍ക്കു രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചികിത്സയിലുള്ള എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് മുഹമ്മദ് അബ്ദുല്‍ ആലി അറിയിച്ചു.128 സ്വദേശികളാണ് ഇതു ഇറാന്‍ സന്ദര്‍ശിച്ചതായി വെളിപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

  26 പേര്‍ തിരിച്ചു വന്നു. ഏഴുപേര്‍ മറ്റു രാജ്യങ്ങളിലാണ്.





 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top