26 May Tuesday

കോവിഡ് 19: വീടുകളില്‍ തന്നെ കഴിയാന്‍ വീണ്ടും സൗദി ആരോഗ്യമന്ത്രാലയം

എം എം നഈംUpdated: Sunday Mar 22, 2020

ദമ്മാം> കോവിഡ് 19 പ്രതിരോധിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയ അഭ്യാര്‍ത്ഥന. ജനങ്ങള്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചതും നിസ്സാരമാക്കിയതുമാണ് ലോകത്ത് വൈറസ് ബാധ വര്‍ധിക്കുന്നതിനും മരണങ്ങള്‍ കൂടുന്നതിനു കാരണം.

ജനങ്ങള്‍ ഒന്നിച്ചു ചേരുന്നതാണ് എല്ലാരാജ്യങ്ങളിലും കോവിഡ്19 വ്യാപനത്തിനു കാരണമായതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് അബ്ദുല്‍ അലി പറഞ്ഞു. വീടുകളില്‍ ഒന്നിച്ചു ചേരുന്നത് വരെ അപകടം വിളിച്ചു വരുത്തും.

 സൗദിയിലും വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനക്കുകാരണം ആളുകള്‍ ഒന്നിച്ചു ചേര്‍ന്നതാണ്. കല്ല്യാണങ്ങളിലും, മരണ ചടങ്ങുകളിലും  പങ്കെടുത്തവര്‍ക്കാണ് രോഗം പടര്‍ന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്താണ് ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിഞ്ഞു കൂടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌

.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top