Deshabhimani

കാലാവസ്ഥാ പ്രവർത്തനം എല്ലാവർക്കും വേണ്ടി: യുഎഇ പ്രസിഡന്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 03:55 PM | 0 min read

ഷാർജ > കാലാവസ്ഥാ പ്രവർത്തനം എല്ലാവർക്കും വേണ്ടിയാണെന്നും ലോകരാജ്യങ്ങൾ ഇത് ഗൗരവത്തിൽ ഏറ്റെടുക്കണമെന്നും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കാലാവസ്ഥാ പ്രവർത്തനം ത്വരിതപ്പെടുത്താനും ഭാവിയിൽ കാലാവസ്ഥാ പ്രതിരോധശേഷിയുള്ള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയും അദ്ദേഹം വ്യക്തമാക്കി.

അസർബൈജാനിലെ ബാകുവിൽ നടക്കുന്ന കോപ്‌–- 29 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു യുഎഇ പ്രസിഡന്റ്.
പാരീസ് ഉടമ്പടിയുടെ ലക്ഷ്യം കൈവരിക്കുന്നതിലെ പുരോഗതി വിലയിരുത്തുന്ന ആദ്യ ആഗോള സ്റ്റോക്ക്‌ടേക്കിന് ഫലപ്രദമായ പ്രതികരണം നൽകുന്നതിൽ യുഎഇ അന്താരാഷ്ട്ര സഹകരണം നേടി.

കാലാവസ്ഥാ പ്രവർത്തനങ്ങളിൽ സൃഷ്ടിപരമായ അന്താരാഷ്ട്ര സഹകരണം തുടരുന്നത് സുസ്ഥിര സാമ്പത്തിക, സാമൂഹിക വളർച്ചയുടെ പുതിയ യുഗത്തിന് വഴിയൊരുക്കുമെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു. ‘ഹരിത ലോകത്തിനായി ഐക്യദാർഢ്യത്തോടെ’ എന്ന പ്രമേയത്തിൽ നടക്കുന്ന ഉച്ചകോടി അസർബൈജാൻ പ്രസിഡന്റ്‌ ഇൽഹാം അലിയേവ് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആക്കം വർധിപ്പിക്കുന്ന വികസിത രാജ്യങ്ങളുടെ പ്രവർത്തനങ്ങളെ ഗൗരവത്തിൽ ചർച്ചയ്‌ക്കെടുക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home