22 September Sunday

വയനാടിന്റെ പുനർനിർമാണത്തിൽ പങ്കാളികളാകും: കുവൈത്ത് വയനാട് അസോസിയേഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

കുവൈത്ത്‌> പ്രളയാനന്തര  വയനാടിന്റെ  പുനർനിർമാണത്തിൽ കുവൈത്ത് വയനാട് അസോസിയേഷൻ  പങ്കാളികളാകുമെന്ന്‌ അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന അടിയന്തിര പൊതുയോഗത്തിൽ പ്രസിഡന്റ് മുബാറക്ക് കാമ്പ്രത്ത് പറഞ്ഞു.  സമഗ്രമായ രീതിയിൽ സഹായം സ്വരൂപിക്കാനും അർഹരായവർക്ക് പുനരധിവാസ സഹായം നൽകാനും യോഗം തീരുമാനിച്ചു. അസോസിയേഷൻ അംഗങ്ങളിൽ പ്രളയബാധിതരായവരെ കണ്ടെത്താനായും സഹായിക്കാനും യോഗം എക്സിക്യൂട്ടിവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.

രണ്ട് ലക്ഷം രൂപയോളം സ്വരൂപിക്കുകയും വയനാട്ടിലെ വിവിധ മേഖലകളിൽ ഭക്ഷണം, ശുചീകരണ സാമഗ്രികൾ, നിലമ്പൂരിലേക്ക് മെഡിക്കൽ ബെഡ്ഡുകൾ എന്നിവ എത്തിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സെക്രട്ടറി ജസ്റ്റിൻ ജോസ് അറിയിച്ചു. കുവൈത്ത് ഇടുക്കി അസോസിയേഷന്റെ സഹായം പ്രസിഡന്റ് വി സി മാത്യുവിൽ നിന്നും ചാരിറ്റി കൺവീനർ മിനി കൃഷ്ണ ഏറ്റുവാങ്ങി.
 


പ്രധാന വാർത്തകൾ
 Top