Deshabhimani

സിഎൻഎൻ കണ്ണൂർ കൂട്ടായ്മ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 05:22 PM | 0 min read

ദമ്മാം > ദമ്മാമിലെ കണ്ണൂർ കൂട്ടായ്മയായ സിഎൻഎൻ കണ്ണൂർ സൂപ്പർ കപ്പ് സീസൺ ഫൈവ് എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഡിസംബർ 12, 13 തിയതികളിലായി ദമ്മാമിലെ ഗൂക്കാ സ്റ്റേഡിയത്തിൽ  വച്ച് ഡേ നൈറ്റ് മത്സരങ്ങളാണ് സംഘടിപ്പിക്കുക എന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സൌദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കണ്ണൂർക്കാരായ കളിക്കാർ ഉൾപ്പെടുന്ന എട്ട് ടീമുകൾ മാറ്റുരയ്ക്കും.

ടീമുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മത്സരത്തിലെ വിവിധ ടീമുകളുടെ ജേർസി നേരത്തേ പുറത്തിറക്കി. പത്രസമ്മേളനത്തിൽ അനിൽകുമാർ (പ്രസിഡന്റ്), റസാഖ് (സെക്രട്ടറി), രാഹുൽ (ട്രഷറർ), ഗോകുൽ (കൺവീനർ), അനീഷ് (ജോ. സെക്രട്ടറി) എന്നിവർ പങ്കെടുത്തു. ക്രിക്കറ്റ് കൂടാതെ മറ്റ് സ്പോർട്സ് പരിപാടികളും സംഘടിപ്പിക്കുന്നത് ആലോചനയിൽ ഉണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

0 comments
Sort by

Home